ബഗ്ലാദേശികളെ നാടുകടത്തുന്ന നടപടിക്ക് വേഗം കൂട്ടി ഇന്ത്യ. സാധാരണയായി ഒരു നിയമവിരുദ്ധ വിദേശിയെ പിടികൂടിയാല്‍ നാടുകടത്താൻ ഏകദേശം രണ്ട് മാസമെടുക്കും. എന്നാല്‍ ഗുജറാത്തില്‍ പിടിക്കപ്പെടുന്ന ബംഗ്ലാദേശികളെ അഞ്ച് ദിവസത്തിനുള്ളില്‍ തിരിച്ചറിഞ്ഞ് നാട് കടത്തുകയാണ് ഇപ്പോള്‍ കേന്ദ്രം ചെയുന്നത്.
ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരില്‍ നിന്ന് ലഭിച്ചുവെന്നാണ് വിവരം. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ ട്രെയിൻ മാർഗ്ഗമാണ് ക്രൈംബ്രാഞ്ച് അതിർത്തിയില്‍ എത്തിക്കുന്നത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാടുകടത്തല്‍ പ്രക്രിയയാണെന്നതാണ് സവിശേഷത.
അഹമ്മദാബാദിലെ ചന്ദോള പ്രദേശത്ത് അനധികൃത ബംഗ്ലാദേശികളുടെ സെറ്റില്‍മെൻ്റുകളുടെ പൊളിച്ചുമാറ്റല്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഇവിടെ നിന്നും 198 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പോലീസ് പിടികൂടി. ഇതിനുപുറമെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളില്‍ നിന്ന് ആകെ 210 ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags:
Latest