*കല്ലാനോട്:* സെന്റ് മേരീസ് ഹൈസ്കൂൾ 2000 എസ്എസ്എൽസി ബാച്ച് മില്ലേനിയം ക്ലാസ്മേറ്റ്സിന്റെ സിൽവർ ജൂബിലി ആഘോഷം *ഹൃദയത്തിൽ സെന്റ് മേരീസ്* സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം സ്കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ, ക്ലാസ് അധ്യാപകർ ആയിരുന്ന പിജെ മാത്യു, വിഎം ജോസഫ്, വിദ്യാർത്ഥി പ്രതിനിധികളായ ജിജോ വിവി, സി. ടിന്റു തോമസ് എന്നിവർ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
സി. ട്രീസ, സി. മേരി മാത്യു, ചിന്നമ്മ ഓലിക്കപ്ലാവിൽ എന്നിവർ ചേർന്ന് ജൂബിലി കേക്ക് മുറിച്ചു. അധ്യാപകരായ സണ്ണി കാനാട്ട്, ലവ്‌ലി
പറമ്പുക്കാട്ടിൽ, വിദ്യാർത്ഥികളായ സന്ദീപ് കളപ്പുരക്കൽ, റീജ കുര്യാക്കോസ്, നൗഷാദ് പിഎച്ച്, സോണ ജോസഫ്, സുബൈർ, ദീപ്തി വർഗീസ്, ഷൈൻ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
ബാല്യകാല മിഠായികളും ഫ്രണ്ട്ഷിപ് ബാൻഡുകളും നൽകിയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. അധ്യാപകർ വിദ്യാർത്ഥികൾ ഓരോരുത്തരുടെയും തലയിൽ കൈവെച്ച് അനുഗ്രഹിച്ചത് മറക്കാനാകാത്ത അനുഭവമായി. മരിച്ചുപോയ 4
സഹപാഠികളെ ഓർത്തപ്പോൾ ഏവരുടെയും കണ്ണുകൾ നിറഞ്ഞു. വിദ്യാർത്ഥികളുടെയും കുടുംബത്തിന്റെയും വിവിധ കലാപരിപാടി കൾ അരങ്ങേറി.
2025-26 വർഷത്തെ ഭാരവാഹികളായി സന്ദീപ് കളപ്പുരക്കൽ, ജിനറ്റ് കെ റോസ്, ജിജോ വിവി, ടിറ്റി എലിസബത്ത്, നീതു ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.